Sunday, September 1, 2013

കടലിലേക്കുള്ള വഴി

പാന്റ്രി യുടെ പുറത്തേക്കു ദര്‍ശനമുള്ള ഗ്ലാസ്‌ ചുമരുകളില്‍ മഴത്തുള്ളികള്‍ നദികള്‍ സൃഷ്ടിച്ചു അവിടെ മഹാനദികളും ഉപനദിളും ഒരിക്കലും വറ്റാത്ത അരുവികളും ഉണ്ടായി. അവയെല്ലാം തന്നെ അവയുടെ കടലിലേക്കുള്ള യാത്രയില്‍ പരസ്പരം മത്സരിക്കുന്ന പോലെ തോന്നിച്ചു. ഈ പത്താം നിലയിലെ ഗ്ലാസ് ചുമരിലെ നദികളിലൂടെ താഴെ കാണുന്ന ബി കെ സി റോഡിലെക്കെതും അവിടെന്നിന്നും ചെറുതും വലുതുമായ ചാലുകളിലായി പലവഴി പിരിയും കടലിലേക്കുള്ള വഴി അന്വേഷിച്ചുള്ള യാത്ര അവിടെത്തുടങ്ങുന്നു, റോഡിലെ മാന്‍ഹോളിലൂടെ കനാലിലേക്ക് മാഹിം ബേയിലേക്ക്. അവര്‍ എല്ലാവരും കടലിലെക്കെതട്ടെ എന്നും അവര്‍ പ്രതീക്ഷിക്കുന്ന എല്ലാ അത്ഭുതങ്ങളും സൌഖ്യവും അവരെ കാത്ത് കടലിലുണ്ടാവട്ടെ എന്നും ഞാന്‍ ആശംസിച്ചു. അവര്‍ മുംബൈയുടെ നിയോണ്‍ വെളിച്ചം ഒന്നുകൂടി മനോഹരമായി പ്രതിഫലിപ്പിച് നന്ദി പറഞ്ഞു. നഗരത്തില്‍ നിര്ത്താ തെ മഴപെയ്യാന്‍ തുടങ്ങിയിട്ട് ഇന്ന് രണ്ടാം ദിവസമാണ്.




“ഇത് നീന്റെ ചെടിയാണോ ?”

ഞാന്‍ മഴതുള്ളികളോട് സംസാരിച്ചു കഴിഞ്ഞിരുന്നു , പ്രിയയാണ് , എന്റെ ടീമില്‍ ഏക മലയാളി പെണ്കുട്ടി . ഓഫീസിലെ എന്റെ വിരസമായ സന്ധ്യകളെ മനോഹരമാക്കുന്ന നല്ല ഒരു സുഹൃത്ത് . ചോദ്യം ഞാന്‍ ഹതഭാഗ്യരായ വെള്ളത്തുള്ളികള്‍ വച്ച് നനച്ചു കൊട്നിരുന്ന എന്റെ ചെടിയ കുറിച്ചും.

“അതെ , ഇല മഞ്ഞളിച്ചു തുടങ്ങിയപ്പോ കുറച്ചു പ്രകാശം കിട്ടാന്‍ വേണ്ടി ഇവിടെ കൊണ്ട് വച്ചതാ.”

“അതെയോ ! ഞാന്‍ കുറെയായി കാണുന്നു , ഇതിനെ ഇവിടെ വച്ചിട്ടിപ്പോ എന്ത് കിട്ടാനാ , ഡസ്ക് ഭംഗിയാക്കാനല്ലേ എല്ലാവരും ചെടി മേടിക്കുന്നത്? ”

അവള്‍ കമ്പനിയുടെ ചുവന്ന പേര് കൊണ്ടെഴുതിയ കറുത്ത കപ്പില്‍ ചായയെടുത്തു മറുകയ്യില്‍ മൊബൈലുമായ് അവള്ക്കു മാത്രം സാധികുന്ന വശ്യതയോടെ എന്റെ എതിരെയുള്ള മേശയില്‍ വന്നിരുന്നു. പുറത്തു പെയ്യുമ്പോള്‍ ചൂട് കാപ്പിയും സംസാരിക്കാന്‍ ഒരാളും, ഈ ഓഫീസില്‍ അതങ്ങനെ എപ്പോളും നടക്കുന്ന ഒരു കാര്യമല്ല. ഞാന്‍ ഒരു പേപ്പര്‍ ഗ്ലാസില്‍ ചായയുമെടുത് അവള്ക്കൈഭിമുഖമായി ഇരുന്നു.

“പ്രിയക്കറിയാമോ ഞാന്‍ ഡസ്ക് ഭംഗിയാക്കാന്‍ അല്ല ചെടി മേടിച്ചത്.”

“പിന്നെ ! ” പുരികമുയര്ത്തി് കുറച്ചു മുന്നോട്ടാഞ്ഞു അവള്‍ താല്പര്യം കാണിച്ചു

 “സ്നേഹിക്കാന്‍ ! ”

പ്രതീക്ഷിച്ചത് പോലെ തന്നെ അവള്‍ ചിരിക്കാന്‍ തുടങ്ങി , ചിരിച്ച് ചിരിച്ച് കണ്ണ്നീര്‍ വരുന്നത് വരെയും അവ ചാലുകളായി അവളുടെ മുഖത്തിന്റെ ഏതോ ഒരു കോണില്‍ അപ്രത്യക്ഷമാകുന്നത് വരെയും.

മുഖം ടിഷ്യു കൊണ്ട് തുടച്ചു കലങ്ങിയ കണ്ണുമായി കണ്ണുനീര്‍ ആപ്രത്യക്ഷമായ അതെ കോണില്‍ ഒളിപ്പിച്ച പുഞ്ചിരിയുമായി പ്രിയ എന്നെ നോക്കി.

“നിനക്ക് സ്നേഹിക്കാന്‍ കോളേജ് കാലം മുതല്‍ നീ പ്രണയിച് കല്യാണം കഴിച്ച നിന്റെ ഭാര്യയില്ലേ, ഒമാനയ്യായ ഒരു മകനില്ലേ? ”

“ഉണ്ട് എന്നാലും പിന്നെയും കുറെ സ്നേഹം ഇങ്ങനെ ഉള്ളില്‍ കിടന്നു വീര്പ്പു മുട്ടുന്നത് പോലെ, ”
“ആണോ ! ” ചായക്പ്പിലേക്ക് മുഖം കുനിചു പിടിച്ചു കണ്ണിന്റെ മുഖളിലെ കോണിലൂടെ എന്നെ നോക്കി അവള്‍ വിശ്വാസമില്ല എന്ന ഭാവം വരുത്തി.

അത്ര കഷ്ടപ്പെട്ട് ആരെയും വിശ്വസിപ്പിക്കേണ്ട ഒരു കാര്യവുമില്ല എന്ന് ഞാനും വച്ച്.
എന്റെ ചെടി അവിടെ മിനറല്‍ വാട്ടര്‍ കാന്‍ ന്റെ അരികില്‍ ശേഷിച്ച കുറച്ചു മഞ്ഞ ഇലകളുമായി ഞങ്ങളുടെ സംസാരം കാതോര്‍ത്തു .

“ശരിക്കും” എന്റെ നിശബ്ദതയിലെ പിണക്കം മനസ്സിലാകി സംഭാഷണം തുടരാന്‍ ഉള്ള ഒരു

“ശരിക്കും”

നിനക്കറിയാമോ പ്രിയ , ഈ മനുഷ്യ കുലത്തെ മുഴുവന്‍ ഇപ്പോഴും നിലനിര്ത്തുോന്ന ഒരു സംഗതി എന്തെണെന്നു ? ഈ ഭൂമിയില്‍ ഇപ്പോള്‍ ജീവിക്കുന്ന നീയും ഞാനും അടക്കമുള്ള മനുഷ്യര്‍ എല്ലാവരും പിറന്നു വീണത് പൂര്‍ണ്ണനായും നിസ്സഹായനായ ഒരു ശിശു ആയിട്ടാണ് , അവിടെ നിനും അഞ്ചോ പത്തോ ഒരു പക്ഷെ പതിനഞ്ചു വയസ്സ് വരെയും അവന്റെ ജീവന്‍ നിലനിര്തുനന്ത് അവന്റെ മാതാപിതാക്കളുടെ അവനോടുള്ള സ്നേഹം അല്ലെങ്കില്‍ അവരുടെ സ്നേഹിക്കാന്‍ ഉള്ള അടങ്ങാത്ത ആഗ്രഹം ആണ്, ഒരു പക്ഷെ തലമുറകള്‍ കഴിയുംതോറും സ്നേഹിക്കാനുള്ള ഈ ആഗ്രഹം കൂടി കൂടി വരികയാവാം, ഒരു പക്ഷെ സ്നേഹിക്കാന്‍ വേണ്ടി ഇനി ചിലപ്പോള്‍ യുദ്ധങ്ങള്‍ നടന്നേക്കാം.


സ്നേഹിക്കാന്‍ വേണ്ടി യുദ്ധമോ , നിന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് ആനന്ദിന്റെയും ബഷീറിന്റെയും വരികള്‍ കാണാതെ പഠിച്ച പറയുമ്പോള്‍ ആദ്യം തന്നെ അവരുടെ പേര് പറയണം എന്ന് , അല്ലെങ്കില്‍ ആളുകള്‍ നിന്നെ പിടിച്ചു പ്രാന്തിന്റെ ആശുപത്രിയില്‍ ആക്കും
ഇല്ല പ്രിയ ഇതെന്റെ മാത്രം തോന്നലാണ് ഒരു പക്ഷെ ഈ അണ്ടകടാഹത്തില്‍ തന്നെ ഞാനായിരിക്കും ആദ്യമായി ഇങ്ങനെ ചിന്തിക്കുന്നത് .

പ്രിയ ചിരിച്ചു , അണ്ടകടാഹം എന്നാ വാക്ക് എല്ലാവര്ക്കുതമറിയാം അത് ചിരിക്കാനുള്ള വാക്കാണ്‌ സ്നേഹിക്കാനും ജീവിക്കാനും പഠിപ്പിച്ച മഹാന്റെ പ്രിയപ്പെട്ട വാക്ക്.
പക്ഷെ ഒരു കാര്യം പ്രിയ , സമാധാനത്തിനും മതത്തിനും എന്ന്നക്കും വേണ്ടിയിട്ടുള്ള യുദ്ധങ്ങലേക്കാള്‍ എത്രയോ മഹത്തായതായിരിക്കും അത്.

പക്ഷെ സ്നേഹിക്കാന്‍ വേണ്ടി എന്തിനാ ആളുകള്‍ യുദ്ധം ചെയ്യുന്നേ ? വെറുതെ സ്നേഹിച്ചാല്‍ പോരെ ?

സ്നേഹം അങ്ങനെ ഒരു സംഭവമാണ് പ്രിയ , സ്നേഹിച്ചാല്‍ മാത്രം പോര സ്നേഹം തിരികെ കിട്ടുകയും ചെയ്താലേ അത് പൂര്നമാവുകയുള്ളു.

അപ്പൊ ഈ ചെടി, ഇത് നിന്നെ സ്നേഹിക്കുന്ന്ടോ ?

എനിക്കറിയില്ല പക്ഷെ സ്നേഹിക്കുന്നില്ല എന്ന് അത് ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല , അത് എന്നെ പൂര്ണനമായും സ്നേഹിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്നേഹിക്കുന്നുണ്ടാവും തീര്‍ച്ച , സ്നേഹിക്കാതിരിക്കാന്‍ ഒരു മാര്ഗ്ഗ വുമില്ല .
അപ്പോള്‍ എല്ലാരും ഈ ചെടിയ സ്നേഹിച്ചാല്‍ സ്നേഹത്തിനു വേണ്ടിയുള്ള യുദ്ധം ഒഴിവാക്കാം അല്ലെ


എന്നെ സ്നേഹിച്ചു കൊണ്ടിരിക്കുന്ന എന്റെ ചെടിയെ നോക്കി അവള്‍ കളിയായി പറഞ്ഞു
ഇല്ല , എന്റെ ചെടിയ വേറെ ആരും സ്നേഹിക്കാന്‍ ഞാന്‍ സമ്മതിക്കില്ല , വേറെ ആരെങ്കിലും അതിന്റെ സ്നേഹം പകുകാന്‍ വന്നാല്‍ ഞാന്‍ എന്റെ സ്നേഹത്തിനായി യുദ്ധം ചെയ്യും.

പ്രിയയുടെ മുഖത്തെ ചിരി മാഞ്ഞു , അവളുടെ കണ്ണുകള്‍ മനസ്സിലെ മൂനാം ലോക സ്നേഹ മഹായുദ്ധം കൃത്യമായി പ്രതിഫലിപ്പിച്ചു.

“സാബ് ,ബാഹര്‍ ബഹുത് ബാരിഷ് ഹോ രഹി ഹേ, സബ് ഓഫീസ്സ് സെ നികല്‍ രഹാ ഹേ”
സെക്യൂരിറ്റി ഗാര്ഡ്് വന്നു പറഞ്ഞു. ഞാന്‍ ശരിക്കും ഇങ്ങനെ ഒരു വാണിംഗ് പ്രതീക്ഷിചിര്ക്കു കയിരിന്നു രണ്ടു ദിവസം നിര്ത്താ തെ ഉള്ള മഴ മതി മുംബൈ നഗരത്തെയും റോഡുകളെയും പ്രലയകെടുതിയിലക്കാന്‍ , ഞങ്ങള്‍ സംസാരം മതിയാക്കി , വേഗം ഓഫീസില്‍ നിന്നിറങ്ങി , ഓഫ്സില്‍ നിന്നും വീട്ടിലേക്കുള്ള ഡ്രോപ്പ് സര്വീ സ് ബസ് ഞങ്ങളെ കാത്ത് പുറത്തു നില്പ്പു ണ്ടായിരുന്നു.

പുറത്തേക്കിറങ്ങിയപ്പോഴാണ് സ്ഥിതി വിചാരിച്ചതിലും ഗുരുതരം ആണെന്ന് മനസ്സിലായത് പ്രധാന നിരത്തുകളില്‍ എല്ലാം തന്നെ അരക്കൊപ്പം വെള്ളം ഉണ്ട് ക്രോസ് റോഡ്‌ കളിലെ ഗതാഗതം പൂര്ണ്മായും നിന്നിരിക്കുന്നു .

പ്രിയ ബാന്ദ്ര ഈസ്റ്റിലെ വി എസ എന്‍ എല്‍ കോളനിയിലാണ് താമസം ഓഫ്സില്‍ നിന്നും വളരെ അടുത്ത് തന്നെ , അവള്‍ അവിടെ ഇറങ്ങി അരക്കൊപ്പം തന്നെ വെള്ളം ഉണ്ട് , ബസ്‌ അവിടെ നിന്നും പിന്നെയും വെള്ളത്തിലൂടെ പാഞ്ഞു , ബാന്ദ്ര വെസ്റ്ലെ സന്തോഷ്‌ നഗര്‍ ലെ സ്റ്റോപ്പില്‍ ഞാനും ഇറങ്ങി പതിയെ എന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി വെള്ളതില്ലോടെ നടന്നു. നടക്കുംതോറും വെള്ളത്തിന്റെ ആഴം കൂടി കൂടി വന്നു , എന്റെ ബാഗും സ്യുട്ട് കേസും നനയാതിരിക്കാന്‍ തലക്ക് മുകളിലേക്ക് ഉയര്ത്തി പിടിച്ചു, റോഡില്‍ പലസ്ഥലത്തും മാന്ഹോളളുകള്‍ ഉള്ള കാര്യം എനിക്കറിയാം , ഇങ്ങനെ ഉള്ള സമയത്ത് അവര്‍ അത് തുറക്കാറണ്ട്, മന്ഹോളില്‍ പെട്ടാല്‍ പിന്നെ ബോഡി പോലും കണ്ടു കിട്ടില പ്രളയ സമയത്ത് ആളുകളെ കാണാതാവുന്നത് മുംബയ്യില്‍ പലപ്പോഴ്ഴും സംഭവിക്കുന്ന ഒരു കാര്യമായിരുന്നു. മാന്ഹോ ളില്‍ ഒന്നും പെടാതിരിക്കാന്‍ റോഡിന്റൊ നടുവിലൂടെ ആണ് എന്റെ യാത്ര കാഴുതോപ്പം വെള്ളത്തില്‍.
ഭാഗ്യവശാല്‍ ഞാന്‍ സുരക്ഷിതമായി വീട്ടിലെത്തി പിന്നെയും രണ്ടു നാള്‍ മുഴുവന്‍ നിര്തത്തെ മഴപെയ്തു , ഞങ്ങള്‍ പുരതെക്കിരങ്ങാതെ കഴിച്ചു കൂട്ടി .


 മൂന്നാം ദിവസം മഴ കുറഞ്ഞു പൂര്ണ്മായും നിന്നും എന്ന് തന്നെ പറയാം. റോഡിലെ വെള്ളമാല്ലം വറ്റിയപ്പോള്‍ ഞാന്‍ ഒന്ന് നടക്കാന്‍ പുറത്തേക്കിറങ്ങി , രണ്ടു ദിവസം വീട്ടില്‍ തന്നെ ഉള്ള ഇരിപ്പ് വല്ലാതെ മുഷിപ്പിച്ചിരുന്നു.


റോഡിലേക്കിറങ്ങി ഞാന്‍ ആദ്യം ശ്രദ്ധിച്ച കാര്യം എന്നെ വല്ലാതെ ഞെട്ടിച്ചു ഫ്ലാടിലെക്കുള്ള ക്രോസ് റോഡിലെ മാന്‍ ഹോളുകള്‍ എല്ലാം തന്നെ റോഡിന്റെ ഒത്ത നടുക്കിലാണ്. എന്നിട്ടും ഞാന്‍ വീട്ടില്‍ സുരക്ഷിതമായി എത്തിയതു വളരെ അത്ഭുതകരമായ ഒരു കാര്യം തന്നെ.
പിറ്റേന്ന് രാവിലെ ഞാന്‍ ഓഫീസിലേക്ക് പൊയ്. ഓഫീസില്‍ എന്നെ കാത്തിരുന്നത് പ്രളയത്തിന്റെ അന്ന് മുതല്‍ പ്രിയയെ കാണാന്‍ ഇല്ല എന്നാ ഞെട്ടിപ്പിക്കുന്ന വാര്ത്തയായിരുന്നു. മാന്ഹോ്ളില്‍ പെട്ടതാകം എന്ന് പലരും ഉറപ്പിച്ചു പറയുന്നണ്ടായിരുന്നു . പ്രിയ കൂട്ടുകാരി നിന്നെയും കൂട്ടികൊണ്ട് മഴതതുള്ളികള്‍ പോയ വഴിയില്‍ എന്റെ കേവല ഭാഗ്യം?? കൊണ്ട് മാത്രമാകാം ഒരു പക്ഷെ എനിക്ക് നിന്നെ കാണാന്‍ ആകാഞ്ഞത് ഒരു പക്ഷെ ഇനിയും സ്നേഹിച്ചു മതിവരാത്ത എന്റെ മനസ്സാകാം കാരണം ?? . പക്ഷെ മഴത്തുള്ളികള്‍ നിന്നെ കൊണ്ടെത്തിക്കുന്ന സ്ഥലത്ത് നീ പ്രതീക്ഷിക്കുന്ന എല്ലാ അത്ഭുതങ്ങളും സൌഖ്യവും ഉണ്ടാവും, ഞാന്‍ മഴത്തുള്ളികളുടെ അടുത്ത് നിന്ന് ഉറപ്പു വാങ്ങിയിട്ടുണ്ട്.


ഇടവഴിയിലെ യക്ഷി

വിശ്വസിച്ചാലും ഇല്ലെങ്കിലും,  ഇവിടെ എഴുതിയിരിക്കുനത് മുഴുവന്‍ എന്‍റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ്‌... !!!!

തൃക്കാക്കരയില്‍ എഞ്ചിനീയറിംഗ്  ആദ്യ വര്‍ഷം പഠിക്കുന്ന സമയം. ക്ലാസ്സ്‌ നാലരക്ക് തന്നെ കഴിയുമെങ്കിലും അല്ലറ ചില്ലറ പരിപാടികള്‍ ഒക്കെ കഴിഞ്ഞു വൈപ്പിനിലെക്കുള്ള ഒന്പതരയുടെ ലാസ്റ്റ് ബസിനാണ് എനെറെ സ്ഥിരം യാത്ര.   അങ്ങനെ ഇരിക്കെ ഒരു ദിവസം രാത്രി ബസ് സ്റ്റോപ്പില്‍ നിര്‍ത്തുന്നതിനു മുന്നേ  വീട്ടിലേക്കുള്ള ഒരു  ഇടവഴിയുടെ മുന്നില്‍ നിര്‍ത്തി , ഒരു സ്റ്റോപ്പ്‌ മുന്നേ തന്നെ വന്നു ഡോറില്‍ നില്‍ക്കുന്നത് എന്‍റെ സ്ഥിരമായുള്ള കലാപരിപാടി ആയതു കാരണം അവിടെ തന്നെ ചാടി ഇറങ്ങി .

പവര്‍കട്ടിന്റെ സമയം ചുറ്റുപാടും കിടിലന്‍ ഇരുട്ട്. പോവണ്ട വഴിയാണെങ്കില്‍ പകല്‍ സമയത്ത് പോലും പ്രകാശം തീരെ കുറവാണു . അതും ശിവക്ഷേത്രത്തിന്റെ അരികിലൂടെ  വേണം പോവാന്‍. ,  ആലും പിന്നെ ഇടിഞ്ഞു പൊളിഞ്ഞ എന്നാല്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന വിജനമായ പറമ്പും ഒക്കെ ഉള്ള രണ്ടു താമസമില്ലാത്ത ഇല്ലങ്ങളും ( ഇല്ലമായിരിക്കണം  ഓടുമേഞ്ഞ രണ്ടു നില കെട്ടിടങ്ങള്‍ ). പണ്ടാണെങ്കില്‍ അതിലൂടെ പോകുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ഇല്ല. പിന്നെ കഴിഞ്ഞ വര്‍ഷം ആണ് ഫോര്‍മല്‍ ആയി നിരീശ്വരവാദി ആയത് പേടിച്ചു പിന്മാറുന്നത് ആദര്‍ശത്തിന്ചേരില്ല , ഇല്ല പേടിച്ചു പിന്മാരുന്നില്ല , പോവാന്‍ തന്നെ തീരുമാനിച്ചു.
ആറു മണി കഴിഞ്ഞാല്‍ പ്രേതവും പത്തു മണി കഴിഞ്ഞാല്‍ ഭൂതവും പന്ത്രണ്ടു കഴിഞ്ഞാല്‍ യക്ഷിയും ഡ്രാക്കുളയും പ്രേതങ്ങളുടെ പണ്ടത്തെ ടൈമിംഗ് അങ്ങനെയായിരുന്നു.  ഒരുമാതിരി ബോധം വച്ച് തുടങ്ങിയപ്പോള്‍ ഇങ്ങനത്തെ ധാരണകള്‍ ഒക്കെ മാറിയിരുന്നു എന്ന് തന്നെയാണ് വിചാരിച്ചിരുന്നത് ആദ്യമായാണ് ഇങ്ങനെ ഒരു പരീക്ഷണം നേരിടേണ്ടി വരുന്നത്.  ഒന്നോ രണ്ടോ മിനിറ്റ് കഴിഞ്ഞു കാണും കൂരിരുട്ടിലൂടെ യാത്ര തുടങ്ങിയിട്ട് അപ്പൊ തന്നെ ഉള്ളിലെ പഴയ പേടികളെല്ലാം ഒരുമിച്ചു പുറത്തു ചാടി. പോരാത്തതിനു ചീവീടുകളും നായ്ക്കളും കൂടി ഹൊറര്‍ സിനിമ തോറ്റ് പോവുന്ന ബിജിഎം . " എന്‍റെ ഭൂമിയില്‍ അത്ഭുതങ്ങലില്ല , അത്ഭുതങ്ങള്‍ കാണിക്കുന്ന ദൈവങ്ങള്‍ ഇല്ല , അത് കൊണ്ട് ചെകുത്താന്മാരും ഇല്ല " കഴിഞ്ഞ ലഖു ലേഖ ഇറക്കിയപ്പോള്‍ ഞാന്‍ തന്നെ എഴുതി കൊടുത്ത വാചകം മനസ്സില്‍ ആലോചിച്ചുറപ്പിച്ചു കൊണ്ട് ഞാന്‍ നടത്തം തുടര്‍ന്നു.




അമ്പലത്തിലേക്ക് ഇനിയും കുറച്ചു നടക്കാനുണ്ട് , എന്നാലും കുറച്ചു ദൂരെയായി ദീപസ്തംബതിലെ തിരികള്‍ കത്തുന്നത് ഫോക്കസ് ഔട്ട്‌ ആയി കാണാം . എന്തെങ്കിലും ഒരു പ്രകാശം കണ്ടപ്പോള്‍ വലിയ ഒരു ആശ്വാസം തോന്നി.  കുറച്ചു കൂടി നടന്നപ്പോള്‍ ഒരു ഇരുപതടി ദൂരെ ഒരു വെളുത്ത സാരി ഉടുത്ത ഒരു രൂപം എന്‍റെ നേര്‍ക്ക്‌ നടന്നു വരുന്നു. ഞാന്‍ നല്ല രീതിയില്‍ ഞെട്ടി , വഴിയാത്രക്കാര്‍ ആരെങ്കിലും ആയിരിക്കും ഉള്ള ധൈര്യം മുഴുവന്‍ സംഭരിച്ചു ഞാന്‍ പിന്നെയും മുന്നിലേക്ക്‌ നടന്നു. എന്നാലും ഈ സമയത്ത് ഇവിടെ ഒരു സ്ത്രീ അതും വെളുത്ത സാരീ ഒക്കെ ഉടുത്ത് വേറെന്തൊക്കെ കളറുണ്ട് , ഞാന്‍ വിറച്ചു വിറച്ചു നടത്തം നിര്‍ത്തി അവര്‍ ഇനി യക്ഷി ആണെങ്കില്‍ എന്തിനാ അങ്ങോട്ട്‌ പൊയ് പണി വാങ്ങുന്നെ ഇങ്ങോട്ട് വരട്ടെ വേണമെങ്കില്‍ ഓടി രക്ഷപെടാന്‍ എങ്കിലും ശ്രമിക്കാലോ, ചുണ്ണാമ്പുണ്ടോ എന്ന് ചോദിച്ചാല്‍ എന്ത് മറുപടി പറയും , ഇവിടെ അടുത്ത ഇതു പനയുടെ അടിയിലയിരിക്കും മെഡിക്കല്‍ കോളേജ് പിള്ളാര്‍ക്ക് എഴുതികൊടിതിരിക്കുന്ന എന്റെ ശര്രീരത്തിന്റെ ഡി എന്‍ എ ടെസ്റ്റ്‌ നടത്താന്‍ വേണ്ടി മാത്രമെന്ന വണ്ണം പല്ലും നഖവും മുടിയും നാളെ നാട്ടുകാര്‍ കണ്ടെത്തുക നൂറു കൂട്ടം ചോദ്യങ്ങള്‍ മനസ്സിലൂടെ പൊയ് , തിരിഞ്ഞു ഓടാന്‍ പോലും വയ്യാത്ത വണ്ണം ഞാന്‍ അവിടെ തനെന്‍ നില്‍പ്പായി കണ്ണ് മിഴിച്ചു വെളുത്ത രൂപത്തിലേക്ക് നോക്കികൊണ്ട്‌ . ഇല്ല അവളും അനങ്ങുന്നില്ല അവിടെ തന്നെ നില്‍ക്കുന്നു , നിമിഷങ്ങള്‍ കടന്നു പൊയ് , ഇല്ല അവള്‍ക്കു ഒരനക്കവും ഇല്ല , എന്ത് ചെയ്യും തിരിഞ്ഞു ഓടിയാല്‍ അവള്‍ പുറകിലായി പുറകില്‍ ഒരു പട്ടി നില്‍ക്കുന്നത് പോലും എനിക്ക് സഹിക്കില്ല പിന്നാണ് യക്ഷി എന്തും വരട്ടെ മുന്നോട്ടു നടക്കാം ,

സംഭരിക്കാന്‍ ധൈര്യം ഒന്നും ബാക്കി ഇല്ലാത്ത കൊണ്ട് നല്ല രീതിയില്‍ വിറച്ചു വിറച്ചു ഞാന്‍ മുന്നോട്ടു നടന്നു അവളുടെ അടുത്തെത്തുമ്പോള്‍ ഓടം എന്നാ കണക്കു  കൂട്ടലില്‍, അടുതെതും തോറും യക്ഷിയുടെ രൂപം കൂടുതല്‍ വ്യക്തമായി വെള്ള ജുബയും വെള്ള മുണ്ടും  ഇട്ട ഒരു മെലിഞ്ഞ ഒരു മധ്യവയസ്കന്‍ ( പ്രായം കൃത്യമായി അറിയാത്തവരെ മലയാള പത്രങ്ങളുടെ ചരമ കോലങ്ങള്‍ ഇങ്ങനെ ആണ് വിളിക്കാറ്), ഈ ശ്വാസം നേരെ വീണു എന്ന് പറയുന്ന ഫീലിംഗ് കൃത്യമായി അനുഭവിക്കാന്‍ പറ്റിയത് അത് യക്ഷിയല്ല എന്ന്നു മനസ്സിലാക്കിയ ആ പ്രത്യേക നിമിഷത്തിലാണ്, വയസ്സന്‍ എന്നെ സൂക്ഷിച്ചു പേടിച്ചിട്ടെന്ന പോലെ നോക്കുന്നുണ്ട് , അല്ല ഇയാള്‍ എന്തിനാ ഇടവഴിയില്‍ വന്നു പോസ്റ്റ്‌ ആയി നിക്കുന്നെ മനുഷ്യനെ പേടിപ്പിക്കാന്‍ , ഞാന്‍ മനസ്സില്‍ വിചാരിച്ചു .
ഇറങ്ങിക്കോളും മനുഷ്യനെ പേടിപ്പിക്കാന്‍
പുള്ളിയുടെ ആത്മഗതം കുറച്ചു ഉറക്കെ ആയിരുന്നു  !
അപ്പോഴാണ് ഞാന്‍ ഇട്ടിരിക്കുന്ന യുന്മിഫോമും വെള്ള നിറമാണല്ലോ എന്ന് ഞാന്‍ ഓര്‍ക്കുന്നെ.
യക്ഷികള്‍ ശരിക്കും ഉണ്ടോ ഉണ്ടെകില്‍ തന്നെ അവര്‍ വെള്ള സാരിയാണോ ഉടുക്കുന്നെ, കറുപ്പല്ലേ കൂടുതല്‍ യോജിക്കുക , അല്ല ആരാ പറഞ്ഞെ യക്ഷി വെള്ള സാരി ആണ് ഉടുക്കുന്നത് എന്ന് , ഇങ്ങനെയായി പിന്നീടുള്ള ചിന്തകള്‍.

വാച്ച് ജീവിതങ്ങള്‍

എസ്‌ എസ്‌ എല്‍ സി പരീക്ഷക്ക്‌ ഞാന്‍ കെട്ടിയിരുന്നത് ബൂസ്റ്റ്‌ നെ കൂടെ സൌജന്യമായി കിട്ടിയ നീല നിറത്തില്‍ ഉള്ള ഒരു ഡിജിറ്റല്‍ വാച്ചായിരുന്നു. ആദ്യമായിട്ടാണ് അന്ന് വച്ച് കെട്ടുന്നത് ,  അന്ന് പരീക്ഷ കഴിഞ്ഞു ഒരു കൂട്ടുകാരി പറഞ്ഞു   " അയ്യേ  ഈ വച്ച് കെട്ടിയാണ് വരുന്നേ നാണക്കേട്‌ " . എനിക്കൊരു നാണക്കേടും തോന്നിയില്ല. വീട്ടില്‍ ആരും ഉപയോഗികില്ല ഈ കുന്ത്രാണ്ടം ,  അച്ഛന്റെ കയ്യില്‍ ഒരെണ്ണം ഉണ്ടാരുന്നു ഒരിക്കലും അത് കയ്യില്‍ കെട്ടി കണ്ടിട്ടില്ല . വളരെ ചെറുപ്പ കാലത്ത്  വലിയ സൂചി ആറില്‍ വരുമ്പോള്‍ ഉണര്‍ത്താന്‍ പറഞ്ഞു അച്ഛന്‍ ഉറങ്ങാന്‍ പോവുന്നതും ഞാനും അനിയത്തിയും കണ്ണിമമ ചിമ്മാതെ നോക്കിയിരിക്കുന്നതും ഓര്‍മ്മയുണ്ട്. ആ വാച്ചിന്റെ അടിയില്‍ വളരെ ചെറുതായി ഒരു തെങ്ങിന്റെ ചിത്രം ഉണ്ടാരുന്നു. അത് അച്ഛന് അപ്പുപ്പന്‍ വാങ്ങി കൊടുത്തതാണെന്ന് ആരോ പറഞ്ഞു ഓര്‍മയുണ്ട്.




വീട്ടില്‍ നിന്നും ഏകദേശം ഒരു മണിക്കൂര്‍ യാത്ര ഉണ്ട് കോളേജിലേക്ക് അതും വൈപ്പിനില്‍ ചെന്ന് ബോട്ട് കയറി വേണം പോവാന്‍ അത് കാരണം രാവിലെ എഴുന്നേല്‍ക്കുന്നത്‌ മുതല്‍ സമയവും ആയുള്ള മത്സരം ആണ്. ഒരു വര്‍ഷം വാച്ച്  ഇല്ലാതെ ഈ ഓട്ടപ്രദക്ഷിണം നടത്തുന്ന കാരണം വശമാക്കിയ ഒരു കലയുണ്ട് മറ്റുള്ളവരുടെ വാച്ച് നോക്കി സമയം അറിയുന്ന കല.  ബസില്‍ ഇരിക്കുമ്പോള്‍ റോഡില്‍ കൂടെ പോവുന്ന ബൈക്ക് കാരന്റെ വരെ വാച്ചിലെ സമയം നോക്കി പറയാന്‍ സാധിക്കുമായിരുന്നു. ഈ സിദ്ധി ഞാന്‍ പലര്‍ക്കും ഡെമോ കാണിച്ചു അതിശയപെടുതിയിട്ടുണ്ട്. ഏകദേശം ഒരു വര്‍ഷക്കാലം ഞാന്‍ മറ്റുള്ളവരുടെ സമയം മോഷ്ടിച്ച് ജീവിച്ചു,




കാലം കുറച്ചുടെ കഴിഞ്ഞു അമ്മാവന്‍ ഗള്‍ഫില്‍ പൊയ് വന്നപ്പോ അച്ഛന് ഒരു വാച്ച് കൊണ്ട് വന്നു കൊടുത്തു,വെള്ളിയും സ്വര്‍ണവും കലര്‍ന്ന ചെയിന്‍ ഉള്ള ഒരു കിടിലന്‍ വാച്ച്. അതിനെറ്റ് ഡയല്‍ നു ചുറ്റും തിരിക്കാന്‍ കഴിയുന്ന എന്ന് തോന്നുന്ന ഒരു സംഭവം കൂടെ ഉണ്ടാരുന്നു. എന്തായാലും അത് തിരിക്കാന്‍ കഴിയുമെന്നു അച്ഛന്‍ പറഞ്ഞു , തിരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഒക്കെ പാഴായി , പിന്നെ അത് തിരിക്കാന്‍ പറ്റില്ല എന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞിട്ടും അച്ഛന്‍ വിശ്വസിച്ചില്ല അച്ഛനും അതൊട്ട്‌ തിരക്കാനും കഴിഞ്ഞില്ല . എന്തായാലും അച്ഛന് ഈ വാച്ചും കെട്ടാന്‍ ഉള്ള ഉദ്ദേശം ഒന്നും ഞാന്‍ കണ്ടില്ല.അച്ഛന്‍ അത് കെട്ടല്ലെ കെട്ടല്ലെ എന്ന് പ്രാര്‍ത്ഥിച്ചു നടന്നു ഞാന്‍. ഒന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍  ആ വാച്ച് വെറുതെ വീട്ടിലിരിക്കുന്നതില്‍ എനിക്കുള്ള കശലയ വിഷമം വീട്ടില്‍ രേഖപ്പെടുത്തി. ഒരു ആഴ്ച കൂടെ കഴിഞ്ഞപ്പോള്‍ ഞാന്‍ അതും കെട്ടി കോളേജില്‍ പോവാന്‍ തുടങ്ങി.  കോളേജില്‍ പുതുതായി വാച്ച്കാണുന്ന മികവരും വെറുതെ അടുത്ത് വന്നു നിന്ന് തിരിയാത്ത ഡയല്‍ തിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടും .ഏകദേശം മൂന്ന്  വര്‍ഷം ഞാന്‍ അതും കെട്ടി നടന്നു ജീവിതാവസാനം വരെ എന്‍റെ സന്തത സഹചാരി ആയിരിക്കും എന്ന് ഓരോ തവണ അതിന്റെ തിളക്കം കാണുമ്പോഴും ഉറപ്പിച്ചു. പക്ഷെ കോളേജ് ജീവിതത്തിലെ ബോധം നശിച്ച ഏതോ ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോള്‍ എനിക്ക് അതും നഷ്ടപ്പെട്ടു.



അങ്ങനെ കോളേജ് പഠിത്തം കഴിഞ്ഞു ഒരു ചൈനീസ് കമ്പനിയില്‍  ജോലിയും കിട്ടി ബാംഗ്ലൂര്‍ മഹാ നഗരത്തിലേക്ക് വാച്ച് ഇല്ലാതെ ഞാന്‍ കുടിയേറി. അപ്പോഴേക്കും വാച്ച് ന്റെ സ്ഥാനം കയ്യില്‍ ഉണ്ടായിരുന്ന നോക്കിയ 3100 അപഹരിച്ചു കഴിഞ്ഞിരുന്നു . മഹാനഗരമായ ബാംഗ്ലൂരില്‍ സംഭവബഹുലമായ ഒരു ജീവിതവും പ്രതീക്ഷിച്ചു ചെന്ന എന്നെ കാത്തിരുന്നത് ടാസ്ക് ബാറിന്‍റെ  വലത്തെ മൂലയില് ഉള്ള ചെറിയ ഡിജിറ്റല്‍ വാച്ച് ആയിരുന്നു അത് മാത്രമായിരുന്നു! ! . പണി എന്ന് പറഞ്ഞാല്‍ ഇങ്ങനെ ഉണ്ടോ!! രാപകലില്ലാതെ പണി എടുത്തു ശനിയും ഞായറും പണിയെടുത്തു ആരോടെന്തു പറയാന്‍...... അങ്ങനെ കാലം കടന്നു പൊയ് രാത്രി ആവുന്നത് അറിയാതിരിക്കാന്‍ ഒരിക്കല്‍ ടാസ്ക്ബാറിലെ ക്ലോക്ക് വരെ പേപ്പര്‍ വച്ച്  മറച്ചതോര്‍ക്കുന്നു. അങ്ങനെ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ചൈനക്കാരോടു സുല്ലും പറഞ്ഞു ഞാന്‍ നാട്ടിലേക്കു വണ്ടി കയറി. അതിന്റെ ഇടയില്‍ തലസ്ഥാന നഗരിയിലെ എണ്ണം പറഞ്ഞ ഒരു അമേരിക്കന്‍ കമ്പനിയില്‍ അടിമ പണി ഞാന്‍ പറഞ്ഞു ഉറപ്പിച്ചു വച്ചിരുന്നു, അങ്ങനെ 2 വര്‍ഷത്തെ സമയം അറിയേണ്ട അവശ്യം  ഇല്ലാത്ത കാലത്തിനു വിരാമമായി.  അനനതപുരിയിലേക്ക് വണ്ടി കയറും മുന്നേ ഉള്ള പിറന്നാളിന് അമ്മ ചേട്ടനെ കൊണ്ട് ഒരു വാച്ച് മേടിച്ചു വച്ചിരുന്നു കാസിയോ ന്റെ മനോഹരമായ നീലയും കറുപ്പും ചേര്‍ന്ന വാച്ച് . അല്ലെങ്കിലും അമ്മ അങ്ങനെ ആയിരുന്നു മനസ്സില്‍ ഉള്ളത് പത്രം വായിക്കുന്ന പോലെ വായിച്ചു കളയും. ഈ വാച്ച് ന്റെ ഡയല്‍ നു ചുറ്റും ഉണ്ടായിരുന്നത് ശരിക്കും തിരിക്കാന്‍ കഴിയുന്ന  ആ സംഭവം ആരുന്നു.



കുറെ നാള്‍ ആ വാച്ചും കെട്ടി വിലസി നടന്നു അമേരിക്ക കമ്പനിയില്‍ കാര്യമായി പണി ഒന്നും ഇല്ല.  വെറുതെ ഇരിക്കുക്ക മാസാവസാനം ശമ്പളം കിട്ടുന്നുണ്ട്‌ , അങ്ങനെ അവന്മാര്‍ തന്ന ശമ്പളവും കൊണ്ട് ഒരു ബൈക്ക് ഞാന്‍ അങ്ങ് വാങ്ങി.  ആദ്യമായി വണ്ടിയുമെടുത്ത്‌ കത്തിക്കാന്‍ പോയത് നേരെ എയര്‍പോര്‍ട്ട് റോഡിലേക്ക്. നൂറു , നൂറ്റിപ്പത് ആരാണ് എനിക്ക് വണ്ടി ഓടിക്കാന്‍ അറിയില്ലാന് പറഞ്ഞത് , സ്പീഡ് കേറുന്നത് കണ്ടു എനിക്ക് തന്നെ തോന്നി. അയ്യോ ഒരു വളവു ! അതെ അത് സംഭവിച്ചു അസ്കിടെന്റ്റ് ! അങ്ങനെ ആദ്യമായി അസ്കിടെന്റ്റ് സംഭവിച്ചതിന്റെ ആഹ്ലാദത്തില്‍ , പുത്തന്‍ വണ്ടിയില്‍ നിന്നും അടര്‍ന്നു വീണ  ക്രാഷ് ഗാര്‍ഡും എടുത്തു തോളിലിട്ടു ആരോ എടുത്തു ഫസ്റ്റ് ഗിയറില്‍ ഇട്ടു തന്ന വണ്ടിയുമായി ചോരയും ഒലിപ്പിച്ചു കൊണ്ട് തിരിച്ചു വന്നു. പിറ്റേ തിവസം രാവിലെ എണീറ്റ്‌ നോര്‍മല്‍ ആയപ്പോ മനസ്സിലായി അപകടത്തില്‍ കയ്യില്‍ നിന്നും വാച്ചും കൈമോശം വന്നിരിക്കുന്നു. വീട്ടില്‍ പറയാന്‍ പറ്റില്ല പുത്തന്‍ വാച്ചാണ്‌ അതും അമ്മ മേടിച്ചു തന്നതാണ് വേറെന്തു പറ്റിയാലും കുഴപ്പമില്ലായിരുന്നു ഇതിപ്പോ എങ്ങനെ വീട്ടില്‍ പറയും,  ഇല്ല വീട്ടില്‍ പറയുന്നില്ല .



അങ്ങനെ കാസിയോ ന്റെ ബ്ലാക്ക്‌ ആന്‍ഡ്‌ ബ്ലൂ ഡയല്‍ വാച്ച് മേടിക്കാന്‍ ഉള്ള എന്‍റെ അന്വേഷണം തുടങ്ങി. ഫ്ലിപ്പ്കാര്ട്ട്  മൊത്തം അരിച്ചു പെറുക്കി അങ്ങനെ ഒരു സംഭവം കണ്ടു കിട്ടുന്നില്ല . അടുത്ത കുബികിളില്‍ പണി ഒനും ഇല്ലാതെ ഇരിക്കുന്ന വേറെ ഒരുത്തനെ വിളിച്ചു സംഗതി പറഞ്ഞു അവന്‍ ജെട്ടി വരെ ഫ്ലിപ്പ്കാര്ട്ട് ഇല നിന്നാണ്‌ മേടിക്കുനെ, സെക്കന്റ്‌ ഹാഫ് കഴിഞ്ഞപ്പോ അവനും കയ്യൊഴിഞ്ഞു ഇല്ല സാധനം കിട്ടാനില്ല, അങ്ങനെ ഞങ്ങള്‍ ഈ വര്‍ക്ക്‌ അടുത്തെ വര്‍ക്കിംഗ്‌ ഡേയിലേക്ക് മാറ്റി വച്ച് . അടുത്ത ദിവസം സാധനം കിട്ടി സ്നാപ് ഡീല്‍ എന്നാണ് സൈറ്റ് ന്റെ പേര് എന്തേലും ആവട്ടെ അവര്ടെ കയ്യില്‍ സാധനം ഉണ്ട്.  ശരി അവിടന്ന് സാധനം ഓര്‍ഡര്‍ ചെയ്തു കയ്യില്‍ കിട്ടിയിട്ട് കാശു കൊടുത്താല്‍ മതി, ദിവസങ്ങള്‍ കഴിഞ്ഞു .. വാച്ച് ഇല്ലാതെ വീട്ടില്‍ പോവാന്‍ പറ്റില്ല കയ്യിലെ അപകടത്തിന്റെ മുറിവൊക്കെ അപ്പോഴേക്കും ഉണങ്ങിയിരുന്നു.



അങ്ങനെ കാത്തിരുന്ന് ഒരു ദിവസം റിസപ്ഷനിസ്റ്റ് കുട്ടി കൊറിയര്‍ വാങ്ങാന്‍ വിളിച്ചു. ചെന്നപ്പോ ഒരു മധ്യവയസ്കനും ഒരു യുവാവും ആണ് വന്നിരിക്കുന്നെ ,  കാശു രൊക്കം കൊടുക്കണം എന്നാലെ അവര്‍ സാധനം തരുകയുള്ളൂ. എന്‍റെ കയ്യില്‍ പൈസ ഇല്ല ഞാന്‍ എടുത്തിട്ട് വരാം എന്ന് പറഞ്ഞു.
"അതൊന്നും നടക്കത്തില്ല , ഇപ്പൊ പൈസ ഉണ്ടോ സാധനം തരും ഇല്ലെങ്കില്‍ പിന്നെ നോക്കണ്ട , ഞങ്ങള്‍ക്ക് ഇതേ പോലെ നൂറു സ്ഥലത്ത് ഡെലിവറി ഉള്ളതാ" കാര്‍ന്നോര്‍ പറഞ്ഞു
"ചേട്ടാ ഒരു അഞ്ചു മിനിറ്റ് നുള്ളില്‍ പൈസ ആയി ഞാന്‍ എത്തും , എ ടി എം ഇലേക്ക് പോവണ്ട താമസമേ ഉള്ളു  "
" ശരി ഞങ്ങള്‍ ആറിലോ രണ്ടിലോ മൂനിലോ കാണും . അവിടെ വന്നാല്‍ മതി "
"ശരി ഞാന്‍ വരാം " നമ്മടെ ആവശ്യമായി പോയില്ലേ  ഇനി ഇവരെ എവിടെ ഒക്കെ തേടണം ഈ സാധനം കിട്ടാന്‍...
ഞാന്‍ താഴെ പോയി പൈസ എടുത്തു ഇവര്‍ പറഞ്ഞ ഓരോ  നിലയും കേറി ഇറങ്ങി 24 വയസ്സുള്ള ഇത് വരെ ജീവിതത്തില്‍ കായിക അധ്വാനം ഒന്നും ചെയ്യാത്ത ഞാന്‍ എല്ലാ നിലയും കയറി ഇറങ്ങി അവശനായി അവസാനം സാധനം കിട്ടില്ല എന്ന് വിചാരിച്ചു എന്‍റെ  ക്യുബികിളിലേക്ക്  മടങ്ങി.



"അളിയാ സാധനം കിട്ടിയ ?"
"ഇല്ലളിയാ!! തെപ്പായിരുന്നു , കൊറിയര്‍ കാര് ഒരു ആത്മാര്‍ത്ഥത ഇല്ലാത്ത ആള്‍ക്കാ൪"

"ഓ .. എല്ലാരും നമ്മളെ പോലെ ആയാല്‍ എങ്ങനെ കാര്യങ്ങള്‍ നടക്കും.. നീ എങ്ങനേലും സാധനം ഒപ്പിക്കാന്‍ നോക്ക് ലാസ്റ്റ് പീസ് ആയിരുന്നു. മിസ്സ്‌ ആയാല്‍ പിന്നെ ഈ സാധനം കിട്ടത്തില്ല "

ഞാന്‍ കേറി പിന്നേം  ഉഷാര്‍ ആയി . സാധനം ഒപ്പിച്ചട്ടെ ഉള്ളു .. നേരെ മെയില്‍ എടുത്തു . സ്നാപ് ഡീല്‍ വിളിച്ചു, പിന്നെ കോര്രിയര്‍ കമ്പനി എന്തായാലും അവസാനം ആ ആത്മാര്‍ത്ഥത ഉള്ള ചെട്ടന്മാര്ടെ നമ്പര്‍ കിട്ടി എങ്ങനെയോ അവരെ പാര്‍ക്ക്‌ ന്റെ മുന്നില്‍ വച്ച് പിടിച്ചു. വാച്ചും ഒപ്പിച്ചു . നല്ല സര്‍വീസ് നു ഒരു പത്തു രൂപ ടിപ്പും കൊടുത്തു.അത് മേടിക്കുമ്പോ അവര്ടെ മുഖത്തുള്ള ഭാവം ഓരോ മാസം സാലറി ക്രെഡിറ്റ്‌ ആവുമ്പോ എനിക്കുള്ള ഭാവം തന്നെ ആണല്ലോ എന്ന് ഞാന്‍ നിസംശയം ഉറപ്പിച്ചു കൃതാര്‍ത്ഥനായി.

അങ്ങനെ വാച്ച് കിട്ടി . അത് തന്നെ ഒരു വ്യത്യാസവും ഇല്ല . അടുത്ത തവണ കെട്ടി കൊണ്ട് പോയാല്‍ ആര്‍ക്കും ഒന്നും മനസ്സിലാവില്ല . സന്തോഷം !   ഒരു പ്രശ്നം മാത്രം ചെയിന്‍ ഇത്തിരി നീളം കൂടുതലാണ് ആകെ ലൂസ് ആയി കിടക്കുന്നു. അതിനെന്താ ഇന്ന് തന്നെ കടയില്‍ പോയ്ക്കളയാം. നാളെ ഗാന്ധി ജയന്തി ആയതു കാരണം ഇന്ന് ഇന്നിനി പണി എടുക്ക്കാന്‍ ഒരു മൂടും ഇല്ലാന്ന് എല്ലാവരോടും ടാറ്റാ പറഞ്ഞു ഇറങ്ങി.  വാച്ച് അന്വേഷിച്ചു നടന്നു അവിടെ അടുത്തുള്ള റിപയര്‍കടകളുംഎനിക്ക്  നന്നായറിയാം. ഞാന്‍ അങ്ങനെ റിപയര്‍ കട അന്വേഷിച്ചു  നടന്നു . അവിടെ ഉണ്ടായിരുന്ന രണ്ടു കടകളും തുറന്നിട്ടില്ല . തിരിച്ചു പോവാന്‍ തുടങ്ങുമ്പോള്‍ അതികമാരും ശ്രദ്ധിക്കാത്ത കടമുറികളുടെ ഒരു നിരയില്‍ ഏറ്റവും ഉള്ളില്ലായ് ഒരു വാച്ച് റിപയര്‍ കട കണ്ടു കണ്ടാലറിയാം പുതുതായി തുറന്നതാണെന്ന്.  എല്ലാം വളരെ വൃത്തിയായി സൂക്ഷിചിരിക്കുന്നു. ചെളിയും വെള്ളവും നിറഞ്ഞ ആ റോഡിലെ എല്ലാ കടകളില്‍ നിന്നും അത് വളരെ വ്യത്യസ്തമായി നിന്നു.

ഞാന്‍ വേഗം വഴിയുടെ ചെളിയില്ലാത്ത ഒരു ഓരം പറ്റി കടയിലേക്ക് കയറി പറ്റി. ഒരു മുപ്പതു മുപ്പത്തഞ്ചു വയസ്സ്  പ്രായം വരുന്ന ആളാണ് കടയില്‍  നില്‍ക്കുന്നത് വളരെ പ്രസന്നമായ മുഖഭാവം. കടയില്‍ വേറെ രണ്ടു മൂന്ന് പേര് കൂടെ ഉണ്ടായിരുന്നു. ഒരാള്‍ ഞാന്‍ ആദ്യം പറഞ്ഞ ബൂസ്റ്റ്‌ ന്റെ വാച്ച് പോലെ തന്നെ ഉള്ള ഒരു വാച്ച് ന്റെ സ്ട്രാപ് ശരിയാക്കാന്‍ കൊണ്ട് വന്നിരിക്കുന്നു. അത് ശരിയാക്കി കൊണ്ടിരിക്കുകയാണ് അദ്ധേഹം. മറ്റേ രണ്ടു പേര്‍ വെറുതെ സൊറ പറയാന്‍ കടയില്‍ വന്നതാണെന്ന് തോന്നുന്നു . എന്തായാലും സ്ട്രാപ് ശരിയാക്കല്‍ തീര്‍ന്നതും പുള്ളി എന്‍റെ വാച്ച് എടുത്തു എന്‍റെ കയ്യില്‍ വച്ച് അളവ് നോക്കി നാലു കണ്ണികള്‍ മാറ്റണം എന്ന് പറഞ്ഞു.,കണ്ണികള്‍ മാറ്റി ,  മാറ്റിയ കണ്ണികളും വാച്ചും തിരിച്ചു തന്നു . ഞാന്‍ വാച്ച് കെട്ടി നോക്കി , കൊള്ളം നന്നായിടുണ്ട്

"എത്രയാ" ഞാന്‍ ചോദിച്ചു"

"നാലു കണ്ണിയല്ലേ മാറ്റിയേ .. നാല്‍പതു രൂപ"

പുള്ളി കളി പറഞ്ഞതാണോ എന്നൊന്നും ആലോചിക്കാതെ ഞാന്‍ കയ്യില്‍ ഉണ്ടായിരുന്ന 50 ന്റെ നോട്ട് എടുത്തു നീട്ടി.

"നീട്ടിയ നോട്ട് വാങ്ങാതെ പുള്ളി ചോദിച്ചു , എവിടെയാ ജോലി ? "

"ടെക്നോപാര്‍ക്കില്‍ .." പുള്ളി എന്തിനാ ഇതൊക്കെ അന്വേഷിക്കുന്നതെന്ന് കരുതി ഞാന്‍ പകുതി മനസ്സോടെ പറഞ്ഞു,

"അവിടെ നല്ല ശമ്പളം ആണല്ലേ , എന്തായാലും ഇതിനു കാശൊന്നും വേണ്ട"

ഞാന്‍ നല്ല രീതിയില്‍ ഞെട്ടി , ആദ്യമായിട്ടാണ് ഒരാള്‍ പണി ചെയ്തു കഴിഞ്ഞിട്ട് കാശൊന്നും വേണ്ട എന്ന് പറയുന്നത് കേള്‍ക്കുന്നേ, നാട്ടിലെ ഡോക്ടര്‍ വരെ കണക്കു പറഞ്ഞു കാശു വങ്ങും അപ്പോഴാ ഇങ്ങനെ ഒരാള്‍.

"അല്ല അതെങ്ങനെയാ ശരിയാവുക ചേട്ടാ , " എന്താ പറയേണ്ടതെന്നറിയാതെ ഞാന്‍ ചോദിച്ചു.

"നിങ്ങള്‍ ഇനി വാച്ച് മറ്റോ മേടിക്കുമ്പോഇങ്ങോട് വന്നാല്‍ മതി. , ഇപ്പൊ ഈ കാണുന്ന വാച്ചുകള്‍ ഒക്കെ ഉണ്ട് , ഇനിയും വരും ധാരാളം  ", അരികിലെ ചെറിയ അലമാരയിലേക്ക് ചൂണ്ടി അദ്ദേഹം പറഞ്ഞു.

നന്ദി പറഞ്ഞിറങ്ങുമ്പോള്‍ ഞാന്‍ അയാള്‍ടെമുന്നില്‍ ചെറുതായി ഇല്ലാതായത് പോലെ തോന്നി. അയാളുടെയും, എന്റെയും, കൊറിയര്‍ കാരന്റെയും ആത്മാര്‍ത്ഥതയെയും നാളത്തെ ഗാന്ധി ജയന്തിയും കുറിച്ച് ആലോചിച്ചു ഞാന്‍ വീട്ടിലേക്ക് നടന്നു.